
അമിത വേഗത്തില്‍ വളവ് തിരിഞ്ഞു, നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി; പ്രഭാത നടത്തത്തിന് ഇറങ്ങിയ രണ്ടു സ്ത്രീകളും കുഞ്ഞും മരിച്ചു- വീഡിയോ
തെലങ്കാനയില്‍ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടി അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയില്‍ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടി അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മറ്റു രണ്ടുപേർ യുവതികളാണ്.
ഹൈദരാബാദ് ഹൈദര്‍ഷാക്കോട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. പ്രഭാത നടത്തത്തിന് ഇറങ്ങിയ മൂന്ന് പേര്‍ക്ക് നേരെയാണ് കാര്‍ പാഞ്ഞുകയറിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കാറിന്റെ ഡ്രൈവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
അമിത വേഗത്തില്‍ വളവ് തിരിഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്ന് പേര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. പിന്നില്‍ നിന്നുള്ള ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും തെറിച്ചുപോകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
.
Two women were killed in a road mishap in Hyderabad@NewIndianXpress @XpressHyderabad @Kalyan_TNIE pic.twitter.com/OiUWf2btVq
â B Kartheek (@KartheekTnie) July 4, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



