
News Now
ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച്, ജയില് മോചിതനായ റിപ്പബ്ലിക് ടിവി എഡിറ്റര് അര്ണബ് ഗോസ്വാമി. ഉദ്ധവ് താക്കറെയെ തോറ്റെന്നും കളി തുടങ്ങിയിട്ടേ ഉള്ളെന്നും അര്ണബ് പറഞ്ഞു. ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായി ജയില് മോചിതനായിനു പിന്നാലെ ചാനല് സ്റ്റുഡിയോയില് എത്തിയായിരുന്നു അര്ണബിന്റെ വെല്ലുവിളി.
''ഉദ്ധവ് താക്കറെ, കേള്ക്കൂ, നിങ്ങള് തോറ്റിരിക്കുന്നു. നിങ്ങളെ തോല്പ്പിച്ചിരിക്കുന്നു. പഴയ ഒരു കള്ളക്കേസിലാണ് നിങ്ങള് എന്നെ അറസ്റ്റ് ചെയ്തത്. ഇതുവരെ നിങ്ങള് അതിന് എന്നോട് ഖേദം പ്രകടിപ്പിച്ചിട്ടില്ല'' അര്ണബ് പറഞ്ഞു.
'' കളി തുടങ്ങിയിട്ടേയുള്ളൂ'' രാജ്യത്തെ എല്ലാ ഭാഷകളിലും ചാനല് തുടങ്ങുമെന്നും ഇനിയും അറസ്റ്റിലായാല് ജയിലില് കിടന്നും ചാനല് തുടങ്ങുമെന്നും അര്ണബ് പറഞ്ഞു. രാജ്യാന്തര മാധ്യമ രംഗത്തും തന്റെ സാന്നിധ്യം ഉണ്ടാവുമെന്ന് അര്ണബ് പറഞ്ഞു.
സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്ന്ന് ഇന്നലെ രാത്രി എട്ടരയോടെയാണ് അര്ണബ് ജയില് മോചിതനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

