ഏക്നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി ഉദ്ധവിന്റെ സഹാദരപുത്രൻ; പിന്തുണ

ബാല്‍ താക്കറെയുടെ മൂത്തപുത്രന്‍ ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാര്‍ താക്കറെ.

ഏകനാഥ് ഷിന്‍ഡെയെ സന്ദര്‍ശിച്ച് ഉദ്ധവിന്റെ സഹോദരപുത്രന്‍
Last Updated :20 January 2024, 9:04 am IST
Edited by :migrator

മുംബൈ: ശിവസേന സ്ഥാപകനേതാവ് ബാല്‍താക്കറെയുടെ പേരക്കുട്ടിയും ഉദ്ധവ് താക്കറെയുടെ സഹോദരപുത്രനുമായ നിഹാര്‍ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡയെ സന്ദർശിച്ചു. ഷിൻഡെയ്ക്ക് എല്ലാവിധ പിന്തുണയും നിഹാര്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ബാല്‍ താക്കറെയുടെ മൂത്തപുത്രന്‍ ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാര്‍ താക്കറെ. ബിന്ദു മാധവ് താക്കറെയെ പോലെ തന്നെ രാഷ്ട്രീയരംഗത്ത് സജീവമല്ല നിഹാര്‍ താക്കറെ. അതേസമയം നിഷാറിന്റെ ഷിൻഡെ കൂടിക്കാഴ്ച രാഷ്ട്രീയപ്രവേശനമായാണ് രാഷ്ട്രീയലോകം വിലയിരുത്തുന്നത്. മുംബൈയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ് നിഹാര്‍. ബിജെപി നേതാവ് ഹര്‍ഷ് വര്‍ധന്‍ പാട്ടീലിന്റ മകള്‍ അങ്കിത പാട്ടീലാണ് നിഹാറിന്റെ ഭാര്യ.

ബാല്‍ താക്കറെയുടെ പുത്രന്‍മാരില്‍ ഉദ്ധവ് താക്കറെ മാത്രമാണ് രാഷ്ട്രീയനേതൃത്വത്തിലേക്കെത്തിയത്.  ബിന്ദുമാധവ് താക്കറെ 1996 ല്‍ ഒരു റോഡപകടത്തിലാണ് മരിച്ചാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now