
വാടക കൊടുക്കാന്‍ പണമില്ല; ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമയ്ക്ക് 'കാഴ്ചവച്ച്' യുവാവ്; കൊടുംക്രൂരത, അറസ്റ്റില്‍
കുടിശ്ശികയുള്ള വാടകയ്ക്ക് പകരമായി തന്റെ ഭാര്യയെയും മകളെയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ അനുവദിക്കാമെന്ന ധാരണ വീട്ടുടമയുമായി ഇയാള്‍ ഉണ്ടാക്കിയത്.

അഹമ്മദാബാദ്: വീട്ടുവാടക നല്കാന് കഴിയാത്തതിനെ തുടര്‍ന്ന്, ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുവാദം നല്കിയ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം.
ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായ ഈ കുടുംബം ജീവിതമാര്‍ഗംം തേടിയാണ് ആറ് മാസം മുമ്പ് മോര്‍ബിയിലേക്ക് താമസം മാറിയതെന്ന് പൊലീസ് പറയന്നു. പ്രതിമാസം 2,000 രൂപ വാടകയ്ക്കാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തെ വാടക കുടിശ്ശികയായി. ഈ സാഹചര്യത്തിലാണ്, കുടിശ്ശികയുള്ള വാടകയ്ക്ക് പകരമായി തന്റെ ഭാര്യയെയും മകളെയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ അനുവദിക്കാമെന്ന ധാരണ വീട്ടുടമയുമായി ഇയാള്‍ ഉണ്ടാക്കിയത്.
ഈ അതിക്രമത്തെക്കുറിച്ച് യുവതിയുടെ അമ്മ അറിഞ്ഞതോടെ അവര്‍ മോര്‍ബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെയും വീട്ടുടമയെയും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവും വീട്ടുടമയും ചേര്‍ന്നാണ് ഈ ക്രൂരത ആസൂത്രണം ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെഎം ലാല്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുള്ള മൂന്നാമത്തെ ആള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Unable To Pay Rs 2,000 Rent, Gujarat Man Lets Landlord Rape Wife, Daughter
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




