എന്നൂരിലെ താപവൈദ്യുത നിലയത്തിൽ വൻ അപകടം; കെട്ടിടം തകർന്നു വീണ് 9 തൊഴിലാളികൾ മരിച്ചു (വിഡിയോ)
പത്ത് പേർക്ക് പരിക്ക്

ചെന്നൈ: എന്നൂർ താപവൈദ്യുത നിലയത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടം തകർന്നു വീണ് അപകടം. 9 തൊഴിലാളികൾ മരിച്ചു. പത്തോളം തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് മരിച്ചവരിലേറെയും. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്.
വൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിർമാണ പ്രവർത്തനത്തിനിടെയാണ് അപകടം. ആർച്ച് തകർന്നു തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
പരിക്കേറ്റവരെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർച്ചയുടെ കാരണം കണ്ടെത്തിയിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നു അധികൃതർ വ്യക്തമാക്കി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Ennore Thermal Power Station: citing preliminary reports, one worker sustained grievous injuries, while more than 10 others are to have been seriously hurt in the collapse incident.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




