അസാധാരണമായ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടണം; യുവതി തയ്യാറായില്ല; ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

വ്യത്യസ്തമായ രീതിയില്‍ ലൈംഗിക രീതികള്‍ തുടരാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:35 am IST
Edited by :migrator

അഹമ്മദാബാദ്:  വ്യത്യസ്തമായ രീതിയില്‍ ലൈംഗിക രീതികള്‍ തുടരാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്്റ്റര്‍ ചെയ്തു. ഗുജറാത്തിലെ ന്യൂ മണി നഗറിലാണ് സംഭവം. 

ബാങ്ക് ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്. ലൈംഗികബന്ധത്തിനിടെ വ്യത്യസ്ത രീതികള്‍ തുടരാന്‍ ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിക്കുമായിരുന്നു. എന്നാല്‍ യുവതിഇതിന് തയ്യാറാവാതെ വരുമ്പോള്‍ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.  കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനമായി 20 ലക്ഷം രൂപയും നല്‍കിയതായും യുവതി പറയുന്നു. 

വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവ് തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് യുവതി പറയുന്നു. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ യുവതി രണ്ട് മാസം മാതാപിതാക്കള്‍ക്കൊപ്പം പോയി താമസിച്ചു. തിരികെ വീട്ടിലെത്തിയപ്പോള്‍ അമ്മായി അമ്മ മര്‍ദ്ദിക്കാന്‍ തുടങ്ങിയതായും യുവതി പറയുന്നു.  അതിന് ശേഷമാണ് ഭര്‍ത്താവ് ആസാധാരണമായ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തുടങ്ങിയതെന്ന് യുവതി ആരോപിക്കുന്നു. ഇത് എതിര്‍പ്പോള്‍ ഭര്‍ത്താവ് ദേഷ്യപ്പെടുകയും ക്രൂരമായി മര്‍ദ്ദിക്കുക പതിവായെന്നും പരാതിയില്‍ പറയുന്നു.

ആക്രമണവും ഉപദ്രവവും പതിവായതോടെ യുവതി പൊലീസിനെ സമീപിച്ചു. എന്നാല്‍ ബന്ധുക്കള്‍ ഇടപെട്ടതിനാല്‍ കേസ് എടുത്തിരുന്നില്ല. തിങ്കളാഴ്ച വീണ്ടും ഭര്‍ത്താവ് അസാധാരണ രീതിയില്‍ ലൈംഗികബന്ധത്തിനായി സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now