
വരന്റെ തലയില്‍ വിഗ്, കണ്ടെത്തിയത് മണ്ഡപത്തില്‍വച്ച്; വധു തലകറങ്ങിവീണു, കല്യാണം മുടങ്ങി
വരന് വിഗ് ധരിച്ചിരിച്ചിട്ടുണ്ടെന്ന് വിവാഹ മണ്ഡപത്തില്‍ വച്ചു തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു

ഇറ്റാവ (യുപി): വരന് വിഗ് ധരിച്ചിരിച്ചിട്ടുണ്ടെന്ന് വിവാഹ മണ്ഡപത്തില്‍ വച്ചു തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു. ബോധം വന്നപ്പോല് പെണ്‍കുട്ടി വിവാഹത്തിനു സമ്മതിക്കാത്തതിനെത്തുടര്‍ന്നു കല്യാണം മുടങ്ങി. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഭര്ത്താനയിലാണ് സംഭവം.
മാലയിടല്‍ ചടങ്ങിനിടെയാണ് വരന് തലമുടിയില്‍ അസാധാരണമായി ശ്രദ്ധിക്കുന്നതായി വധുവിനു തോന്നിയത്. വിവാഹ അലങ്കാരങ്ങളുടെ ഭാഗമായി വച്ച പരമ്പരാഗത തലപ്പാവ് ഇടയ്ക്കിടെ ശരിക്കുന്നതു വധു ശ്രദ്ധിച്ചു. ഇതിനിടെ വധുവിന് ഒപ്പമുണ്ടായിരുന്നവര്‍ രഹസ്യം കണ്ടെത്തുകയും ചെയ്തു, വരന് കഷണ്ടിയാണ്.
കൂട്ടുകാരികളില്‍നിന്നു വിവരം അറിഞ്ഞ വധു ബോധരഹിതയായി നിലം പതിച്ചു. പെട്ടെന്നുണ്ടായ വീഴ്ചയില്‍ എന്താണ് കാര്യമെന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു. മുഖത്തു വെള്ളം തളിച്ച് പെണ്‍കുട്ടിയെ ഉണര്‍ത്തിയപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.
തലയില്‍ മുടിയില്ലാത്ത ആളെ കല്യാണം കഴിക്കാനില്ലെന്ന് വധു ഉറച്ച നിലപാടെടുത്തു. വീട്ടുകള്‍ കഴിയുംവിധമെല്ലാം പറഞ്ഞു നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ കല്യാണം നടക്കാതെ വരനും പാര്‍ട്ടിക്കും തിരിച്ചുപോവേണ്ടിവന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ
