
പൊലീസിന്റെ ക്രൂരമര്‍ദ്ദനം, 'കലാപകാരികള്‍ക്ക് കൊടുത്തത് തിരിച്ചുകിട്ടി'; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ- വീഡിയോ
ഉത്തര്‍പ്രദേശില്‍ സ്റ്റേഷനില്‍ യുവാക്കളെ ഒരു ദയയുമില്ലാതെ ക്രൂരമായി തല്ലുന്ന പൊലീസുകാരുടെ ദൃശ്യങ്ങളില്‍ പ്രതിഷേധം പുകയുന്നു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്റ്റേഷനില്‍ യുവാക്കളെ ഒരു ദയയുമില്ലാതെ ക്രൂരമായി തല്ലുന്ന പൊലീസുകാരുടെ ദൃശ്യങ്ങളില്‍ പ്രതിഷേധം പുകയുന്നു. തല്ലരുത് എന്ന് കേണപേക്ഷിക്കുന്നതും ഇത് അവഗണിച്ച് പൊലീസുകാര്‍ അതിക്രൂരമായി യുവാക്കളെ തല്ലുന്നതും വീഡിയോയില്‍ വ്യക്തമാണ്. എസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അടക്കമുള്ളവര്‍ യുപി സര്‍ക്കാരിന്റെ പൊലീസ് നടപടിയെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
അതിനിടെ വീഡിയോ പങ്കുവെച്ച് ബിജെപി എംഎല്‍എ ശലഭ് മണി ത്രിപാദി പറഞ്ഞ വാക്കുകള്‍ വിവാദമായി. കലാപകാരികള്‍ക്ക് കൊടുത്തത് തിരിച്ചുകിട്ടി എന്ന പരാമര്‍ശത്തോടെയാണ് ബിജെപി എംഎല്‍എ വീഡിയോ പങ്കുവെച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മീഡീയ ഉപദേശകനായിരുന്നു ഇദ്ദേഹം.
à¤à¤ नॠà¤à¤¾à¤¹à¤¿à¤ à¤à¤¸à¥ हवालात पर सवालात
â Akhilesh Yadav (@yadavakhilesh) June 11, 2022
नहà¥à¤ तॠà¤à¤à¤¸à¤¾à¤«à¤¼ à¤à¥ दà¥à¤à¤¾ à¤à¤ªà¤¨à¤¾ à¤à¤à¤¼à¤¬à¤¾à¤²
- यà¥à¤ªà¥ हिरासत मà¥à¤ मà¥à¤¤à¥à¤ à¤à¥ मामलॠमà¥à¤ न. 1
- यà¥à¤ªà¥ मानवाधिà¤à¤¾à¤° हनन मà¥à¤ à¤à¤µà¥à¤µà¤²
- यà¥à¤ªà¥ दलित à¤à¤¤à¥à¤ªà¥à¤¡à¤¼à¤¨ मà¥à¤ सबसॠà¤à¤à¥ pic.twitter.com/BCGn93LO49
ഇത്തരം സംഭവങ്ങള്‍ നീതിന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഇടിവ് സംഭവിക്കാന്‍ ഇടയാക്കുമെന്ന് അഖിലേഷ് യാദവ് കുറിച്ചു. കസ്റ്റഡി മരണങ്ങളില്‍ യുപി ഒന്നാം സ്ഥാനത്താണ്. മനുഷ്യവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ യുപി മുന്‍പന്തിയിലേക്ക് കുതിക്കുകയാണെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു. സംഭവം വിവാദമായതോടെ ബിജെപി എംഎല്‍എ ട്വീറ്റ് പിന്‍വലിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






