
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി നിര്‍ണായകനീക്കവുമായി ഡല്‍ഹി പൊലീസ്.നാളത്തെ പ്രതിഷേധവേദിയായ ജന്തര്‍ മന്ദറിന് സമീപത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ മൊബൈല്‍ കമ്പനികളോട് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാത്രി പത്തുമണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്യുന്നത്. ജന്‍പഥ് -കര്തവ്യപഥില്നിന്ന് നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കാനാണ് ഡല്‍ഹി പൊലീസ് മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
തീരുമാനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. നിശ്ചിത പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മാത്രമായിരിക്കും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങളെ ഇത് ബാധിക്കില്ല.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനും അതീവ ശ്രദ്ധ ആവശ്യമുള്ള പ്രദേശങ്ങളിലെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ഡല്‍ഹി പൊലീസ് ന്യൂഡല്‍ഹിയെ 20 മേഖലകളായി തിരിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എസ്ഐആര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി ന്യൂഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി ജില്ലകളിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Summary
24-hr internet shutdown near Jantar Mantar ahead of CJP protest
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






