
News Now
'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

ലഖ്നൗ: കാമുകനെ പെണ്വീട്ടുകാര് അടിച്ചുകൊലപ്പെടുത്തിയതിനെ തുടര്ന്ന് ബിഎസ്സി വിദ്യാര്ഥിനി ജീവനൊടുക്കി. ഉത്തര്പ്രദേശിലെ രാംപൂര് മണിഹരന് പ്രദേശത്താണ് സംഭവം.
പത്താന്പതുകാരിയായ താനു സൈനിയാണ് ആത്മഹത്യ ചെയ്തത്. ആണ് സുഹൃത്ത് സിയ ഉര് റഹ്മാനാണ് യുവതിയുടെ ബന്ധുക്കളുടെ ആക്രമണത്തെ തുടര്ന്ന് കൊല്ലപ്പെട്ടത്.
കാമുകനെ പെണ്കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ധുക്കള് ക്രൂരമായി മര്ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് ഡെറാഢുണിലെ ആശുപത്രിയില് വച്ച് മരിച്ചു. അതിന് പിന്നാലെ ബുധനാഴ്ച പെണ്കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പെണ്കുട്ടിയുടെത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. രണ്ടുപേരും വിത്യസ്ത വിഭാഗത്തില്പ്പെട്ടവരായതിനാല് പ്രദേശത്ത് സംഘര്ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേസില് അന്വേഷണം പുരോഗമിക്കുകയാണെന്നും സഹാരണ്പൂര് എസ്എസ്പി വിപിന് ടാഡ പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


