ഡോ.കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

2017ല്‍ ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ചിരുന്നു.

ഡോ. കഫീല്‍ഖാന്‍
Last Updated :20 January 2024, 8:51 am IST


ലക്‌നൗ: ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനായ ഡോ.കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി. 2017ലെ സസ്‌പെന്‍ഷനെതിരെ നിയമപോരാട്ടം തുടരവെയാണ് സര്‍ക്കാര്‍ നടപടി. 

2017ല്‍ ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയവിവാദത്തിന് ഇടവച്ചിരുന്നു. അധികാരത്തിലേറ്റ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

സംഭവത്തില്‍ എട്ടുപേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇതില്‍ കഫീല്‍ ഖാന്‍ ഒഴികെ മറ്റ് ഏഴ് പേരെയും യുപി സര്‍ക്കാര്‍ ജോലിയിലേക്ക് തിരിച്ചെടുത്തിരുന്നു. പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കഫീല്‍ഖാനെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now