'അയോധ്യയില്‍ ബിജെപി നേതാക്കള്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടി'; യോഗി സര്‍ക്കാര്‍ അന്വേഷണത്തിന് 

എംഎല്‍എമാര്‍, മേയര്‍മാര്‍, കമ്മിഷണറുടെ ബന്ധുക്കള്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, ഡിഐജി എന്നിവര്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് വാര്‍ത്ത

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ഭൂമിക്കു ചുറ്റും ബിജെപി നേതാക്കളുടെ ബന്ധുക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ്. ബാബരി മസ്ജിദ് കേസിലെ വിധി വന്നതിനു പിന്നാലെ വന്‍തോതില്‍ ഭൂമിക്കൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

എംഎല്‍എമാര്‍, മേയര്‍മാര്‍, കമ്മിഷണറുടെ ബന്ധുക്കള്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, ഡിഐജി എന്നിവര്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് വാര്‍ത്ത വന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റവന്യൂ വകുപ്പിനു നിര്‍ദേശം നല്‍കിയതായി അഡീഷനല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ പറഞ്ഞു. 

ബിജെപി നേതാക്കള്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യം രാജ്യസഭയില്‍ ഉന്നയിക്കുകയും ചെയ്തു. അയോധ്യയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ ഭൂമി കൊള്ളയാണ് നടക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചത്.
 

News Now