ഉത്തര്‍പ്രദേശില്‍ കടിച്ച പാമ്പിനെ പിടികൂടി അടച്ച ബോക്‌സുമായി യുവാവ് ആശുപത്രിയിലെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു

കടിച്ച പാമ്പിനെ ബോക്‌സിലാക്കിയ നിലയില്‍, വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Last Updated :20 January 2024, 9:21 am IST

News Now

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കടിച്ച പാമ്പിനെ പിടികൂടി അടച്ച ബോക്‌സുമായി യുവാവ് ആശുപത്രിയിലെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി വാര്‍ഡിലാണ് പാമ്പുമായി യുവാവ് എത്തിയത്. തന്നെ കടിച്ച പാമ്പിനെ ഡോക്ടര്‍ക്ക് തിരിച്ചറിയാനാണ്, പാമ്പിനെ പിടികൂടി കൊണ്ടുവന്നതെന്നാണ് യുവാവ് പറയുന്നത്.

ബഹ്‌റൈച്ച് മെഡിക്കല്‍ കോളജിലാണ് സംഭവം. അണലി ഇനത്തില്‍പ്പെട്ട പാമ്പാണ് യുവാവിനെ കടിച്ചത്. കടിച്ചതിന് പിന്നാലെ യുവാവ് പാമ്പിനെ പിടികൂടി ബോക്‌സില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ ഡോക്ടറെ സഹായിക്കാനായി പാമ്പിനെ അടച്ച ബോക്‌സുമായി യുവാവ് ആശുപത്രിയില്‍ എത്തുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates