അത്താഴത്തിന് സാലഡ്‌ വിളമ്പിയില്ല; ഭാര്യയെ വെട്ടിക്കൊന്നു

ഉത്തര്‍പ്രദേശില്‍ രാത്രിഭക്ഷണത്തിന് സാലഡ്‌ വിളമ്പാത്തതിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ രാത്രിഭക്ഷണത്തിന് സാലഡ്‌ വിളമ്പാത്തതിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ജലാല്‍പൂരില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ മുരളി സാലഡ്‌ ചോദിച്ചു. എന്നാല്‍ മറ്റു ചില ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ഭാര്യ ഇത് ശ്രദ്ധിച്ചില്ല. ഇതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് കുപിതനായ മുരളി ഭാര്യയെ വെട്ടുകയായിരുന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അമ്മയെയും മകനെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയ്ക്കിടെ അമ്മയ്ക്ക് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മകന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now