ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി, 50 ലക്ഷം ആവശ്യപ്പെട്ടു; കൊലപ്പെടുത്തി, ബന്ധുവായ 14കാരന്‍ പിടിയില്‍

ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി, 50 ലക്ഷം ആവശ്യപ്പെട്ടു; കൊലപ്പെടുത്തി, ബന്ധുവായ 14കാരന്‍ പിടിയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

മഹാരാജ്ഗഞ്ച് (യുപി): ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ പിടിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവാണ് പൊലീസിന്റെ പിടിയിലായത്. കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

യുപി മഹാരാജ്ഗഞ്ചില്‍ ബന്‍സ്പാര്‍ ഗ്രാമത്തിലാണ് സംഭവം. ഡിസംബര്‍ ഒന്‍പതിനാണ് ദീപക് ഗുപ്ത എന്നയാളുടെ ആറുവയസ്സുള്ള മകനെ കാണാതായത്. ഇതിനു പിന്നാലെ അന്‍പതു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു കത്തു ലഭിക്കുകയായിരുന്നു.

മകനെ കാണാനില്ലെന്ന് കാണിച്ച് ദീപക് ഗുപ്ത പൊലീസില്‍ പരാതി നല്‍കി. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും കൈമാറി. കത്തിലെ കയ്യക്ഷരം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ്, ബന്ധുവായ പതിനാലുകാരനില്‍ എത്തിയത്.

കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ കള്ളന്‍ എന്നു വിളിച്ച് ആക്ഷേപിക്കാറുണ്ടെന്ന് പതിനാലുകാരന്‍ പൊലീസിനോടു പറഞ്ഞു. ഇതില്‍ പരാതി പറയുമ്പോള്‍ ശകാരിക്കാറാണ് പതിവ്. തുടര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 

കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
 

Related Article

ഒരു പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടില്ല ; എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി

പേനകൊണ്ട് ഒപ്പിട്ടാൽ മതി, വോട്ട് ചെയ്യേണ്ട; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ചാരക്കഥകളുടെ എഴുത്തുകാരൻ ജോണ്‍ ലി കാരി അന്തരിച്ചു

വീട്ടുകാരുടെ മുന്നിലിട്ട് ആദ്യം മകനെ കൊലപ്പെടുത്തി, പത്ത് മിനിറ്റിന് ശേഷം അച്ഛനേയും; കാട്ടാനയുടെ ആക്രമണത്തിൽ നടുങ്ങി കൊളപ്പള്ളി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now