വാഹന പരിശോധനയ്ക്കിടെ സീറ്റിന് അടിയില്‍ കൂനിപ്പിടിച്ചിരിക്കുന്ന പെണ്‍കുട്ടി; പുറത്തായത് ക്രൂരമായ പീഡന കഥ

വാഹന പരിശോധനയ്ക്കിടെ സീറ്റിന് അടിയില്‍ കൂനിപ്പിടിച്ചിരിക്കുന്ന പെണ്‍കുട്ടി; പുറത്തായത് ക്രൂരമായ പീഡന കഥ

പ്രതീകാത്മക ചിത്രം/ ഫയൽ
Last Updated :20 January 2024, 8:46 am IST

സുല്‍ത്താന്‍പുര്‍ (യുപി): ഉത്തപ്രദേശില്‍ വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയ ക്രൂരമായ പീഡന കഥ. പരിശോധനയ്ക്കിടെ ബസിന്റെ സീറ്റിനടിയില്‍ കൂനിപ്പിടിച്ചിരുന്ന പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. 

പതിവായുള്ള വാഹന പരിശോധനയ്ക്കിടെ, ആഢംബര ബസില്‍ നിന്നാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കണ്ടെത്തിയത്. സീറ്റിനടിയില്‍ കൂനിപ്പിടിച്ചിരിക്കുന്ന നിലയായിരുന്നു പെണ്‍കുട്ടി. പൊലീസ് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ പെണ്‍കുട്ടി വിവരങ്ങള്‍ പറയുകയായിരുന്നു.

പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകള്‍ തന്നെ മരുന്നു വാങ്ങി നല്‍കാന്‍ എന്ന പേരില്‍ വീട്ടില്‍നിന്നു കൊണ്ടുപോവുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. ശിവപൂജന്‍ സിങ് എന്നയാളുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്.  ഇവിടെ വച്ച് മൂന്നു പേര്‍ ബലാത്സംഗം ചെയ്തു. 

പിന്നെയാണ് ബസില്‍ കയറ്റിയത്. പൊലീസ് പരിശോധനയ്ക്കു വന്നപ്പോള്‍ തന്നെ ബസിന്റെ സീറ്റിന് അടിയില്‍ ഒളിപ്പിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.

പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകളും ഡ്രൈവറും മറ്റൊരു ആണ്‍കുട്ടിയുമാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയ വീട്ടുകാരുടെ അടുക്കല്‍ എത്തിച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now