
കാമുകി മറ്റൊരാളെ കല്യാണം കഴിച്ചു, 15കാരനെ ക്രൂരമായി കൊലപ്പെടുത്തി; 'യുവതിയുടെ അമ്മാവന് അമ്മയെ ബലാത്സംഗം ചെയ്തു', യുവാവിന്റെ പ്രതികാരത്തിന് പിന്നില്‍
മഹാരാഷ്ട്രയില്‍ യുവാവ് 15കാരനെ ക്രൂരമായി കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ യുവാവ് 15കാരനെ ക്രൂരമായി കൊലപ്പെടുത്തി. കല്ല് കൊണ്ട് ഇടിച്ച ശേഷം ഞരമ്പ് മുറിച്ച് കൊലപ്പെടുത്തുകായിരുന്നുവെന്ന് പൊലീസ് പറയുന്നു.കാമുകിയെ മറ്റൊരാളെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചതിന് യുവതിയുടെ വീട്ടുകാരോട് പ്രതി പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പുനെയിലാണ് സംഭവം. കാമുകിയുടെ ബന്ധുവായ 15കാരന് രാജ് പാണ്ഡ്യയാണ് കൊല്ലപ്പെട്ടത്. കാമുകി വാരാണസി സ്വദേശിയെ വിവാഹം ചെയ്തതാണ് പ്രകോപനത്തിന് കാരണം. കാമുകിയുടെ കുടുംബത്തോട് പ്രതികാരം ചെയ്യാന്‍ പ്രതി സൂരജ് സാഹു 15കാരനെ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതിയുമായി പ്രണയത്തിലായിരുന്നു സൂരജ് സാഹു. അതിനിടെയാണ് കാമുകിയുടെ കല്യാണം നടന്നത്. ഇതില്‍ കുപിതനായ സൂരജ് യുവതിയുടെ കുടുംബത്തോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയ ശേഷം, രാജ് പാണ്ഡ്യയുടെ അമ്മാവനെ തല വെട്ടിമാറ്റിയ നിലയില്‍ കാണണമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ് പാണ്ഡ്യയുടെ അമ്മാവന് ആറുവര്‍ഷം മുഴുവന്‍ തന്റെ അമ്മയെ ബലാത്സംഗം ചെയ്തതായും സൂരജ് ആരോപിക്കുന്നു. വ്യാജ അപകടം ഉണ്ടാക്കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും സൂരജ് ആരോപിക്കുന്നു.
കുടുംബവുമായുള്ള സംഭാഷണത്തിനിടെ, രാജ് പാണ്ഡ്യ തന്നെ രക്ഷിക്കണമെന്ന് അമ്മയോട് കേണപേക്ഷിക്കുന്നത് പുറത്തുവന്നിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും 15കാരനെ രക്ഷിക്കാന്‍ സാധിച്ചില്ല.
15കാരനെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ കൗമാരക്കാരനെ കൊലപ്പെടുത്തിയ കാര്യം സൂരജ് വെളിപ്പെടുത്തിയിരുന്നില്ല. വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടുന്നത്. കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ സൂരജ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



