ഉത്തര്‍പ്രദേശില്‍ ഭാര്യയുമായുള്ള നിരന്തര വഴക്കില്‍ അസ്വസ്ഥനായ യുവാവ്, സ്വന്തം നാക്ക് അറുത്തുമാറ്റി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയുമായുള്ള നിരന്തര വഴക്കില്‍ അസ്വസ്ഥനായ യുവാവ്, സ്വന്തം നാക്ക് അറുത്തുമാറ്റി. ഫോണിലൂടെ ഇരുവരും വഴക്കു കൂടുന്നതിനിടെയാണ് യുവാവിന്റെ പ്രകോപനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് അസാധാരണ സംഭവം. 24കാരിയായ ഭാര്യയുമായി പതിവായി വഴക്കിടുന്നതില്‍ ഇരുപത്തേഴുകാരന്‍ അസ്വസ്ഥനായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.കാന്‍പൂരിലെ ഗോപാല്‍പുര്‍ സ്വദേശിയായ മുകേഷാണ് സ്വന്തം നാവ് മുറിച്ചത്. കുറച്ച് ദിവസം മുന്‍പ് മുകേഷും ഭാര്യ നിഷയും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വീട്ടിലെ ചില പ്രശ്‌നങ്ങളുടെ പേരിലായിരുന്നു ഇത്. സംഭവത്തിന് പിന്നാലെ നിഷ സ്വന്തം വീട്ടിലേക്ക് പോയി. 

ശനിയാഴ്ച തിരികെ വീട്ടിലേക്ക് വരണമെന്നാവശ്യപ്പെട്ട് മുകേഷ് നിഷയെ ഫോണ്‍ വിളിച്ചിരുന്നു. ഇതിനിടെയാണ് നാവ് മുറിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തിരികെ വീട്ടിലേക്ക് വരണമെന്ന് മുകേഷ് ആവശ്യപ്പെട്ടെങ്കിലും നിഷ ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണിലൂടെ ഇരുവരും തര്‍ക്കം ആരംഭിക്കുകയും ചെയ്തു. ദേഷ്യം സഹിക്കാനാകാതെ വന്നതോടെ ബ്ലേഡ് എടുത്ത മുകേഷ് നാക്ക് മുറിക്കുകയായിരുന്നു. മുകേഷ് കരയുന്നത് കേട്ട കുടുംബാംഗങ്ങളിലൊരാള്‍ ഇവിടെ എത്തിയപ്പോഴാണ് ചോരയൊലിക്കുന്ന നിലയില്‍ യുവാവിനെ കണ്ടെത്തുന്നത്.തുടര്‍ന്ന് ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates