
ആള്‍ട്ടോ കാര്‍ ഹെലികോപ്റ്ററാക്കി റോഡില്‍; വാഹനം തടഞ്ഞ് പിഴയിട്ട് പൊലീസ്
രണ്ടരലക്ഷം രൂപ ചെലവഴിച്ചാണ് യുവാവ് കാര്‍ രൂപമാറ്റം വരുത്തിയത്

ലഖ്‌നൗ: കാര്‍ ഹെലികോപ്റ്റര്‍ പോലെ രൂപമാറ്റം വരുത്തിയ യുവാവിന് പിഴയിട്ട് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഈശ്വര്‍ ദീനാണ് രണ്ടരലക്ഷം രൂപ ചെലവഴിച്ച് കാര്‍ രൂപമാറ്റം വരുത്തിയത്. വിവാഹ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ വേണ്ടിയായിരുന്നു ഇത്രയേറെ തുക ചെലവിട്ട് യുവാവ് കാര്‍ നവീകരിച്ചത്. റോഡിലിറക്കിയ കാര്‍ പിടിച്ചെടുത്ത പൊലീസ് പിഴ ഒടുക്കിയ ശേഷം വിട്ടയക്കുകയും വാഹനം പഴയ രീതിയാലാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
കോപ്റ്റര്‍ മാതൃകയിലാക്കിയ ഭാഗം പെയിന്റ് അടിക്കാനായി വര്‍ക് ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് തടഞ്ഞുനിര്‍ത്തി ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. വിവാഹ അവസരങ്ങളില്‍ വാടയ്ക്ക് നല്‍കുന്നതിനായാണ് കാര്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയതെന്ന് യുവാവ് പറഞ്ഞു. അതിലൂടെ കൂടുതല്‍ പണം സമ്പാദിക്കാനാവുമെന്ന് ഈശ്വര്‍ പറഞ്ഞു. രണ്ടായിരം രൂപ പിഴ ചുമത്തിയ പൊലിസ് കാറിന്റെ പിന്‍ഭാഗം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും യുവാവ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കാര്‍ മോഡിഫൈ ചെയ്യുന്നതിനായി രണ്ടരലക്ഷം രൂപ ചെലവിട്ടതായി യുവാവ് പറുന്നു. വിവാഹ അവസരങ്ങളില്‍ വാടകയ്ക്ക് നല്‍കുകയല്ലാതെ അല്ലാത്ത പക്ഷം റോഡുകളില്‍ ഇറക്കില്ലെന്നും മറ്റ് ചില സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ രൂപമാറ്റം വരുത്തിയ കാറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും യുവാവ് പറയുന്നു
സുരക്ഷാ പ്രശ്‌നങ്ങളാണ് വാഹനം കണ്ടുകെട്ടാനുള്ള പ്രാഥമിക കാരണമായി പൊലീസ് പറയുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം മതിയായ അനുമതിയില്ലാതെയാണ് കാര്‍ പരിഷ്‌കരിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി




