ഉത്തര്‍പ്രദേശില്‍ തൂക്കുസഭ; കോണ്‍ഗ്രസ് കിങ്‌മേക്കറാവും; ഭൂപേഷ് ബാഗല്‍

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ജനം യോഗി സര്‍ക്കാരിനെ പിഴുതെറിയും

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തൂക്കൂസഭയ്ക്ക് സാധ്യതയെന്ന് കോണ്‍ഗ്രസ് നേതാവും ചത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗല്‍. തൂക്കുസഭയുടെ സാഹചര്യം വന്നാല്‍ കോണ്‍ഗ്രസായിരിക്കും കിങ്‌മേക്കര്‍. എന്നാല്‍ പാര്‍ട്ടി എസ്പിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ജനം യോഗി സര്‍ക്കാരിനെ പിഴുതെറിയും. ഇത്തവണ തൂക്കസഭയ്ക്കാണ് സാധ്യത. കോണ്‍ഗ്രസായിരിക്കും കിങ്‌മേക്കറെന്നും ഭൂപേഷ് ബാഗല്‍ മാധ്യമങ്ങളോട് പറഞ്ഞു. യോഗിയോ അഖിലേഷോ ആരാവും മുഖ്യമന്ത്രി എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മറുപടി.

ബിജെപിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലാണ് മുഖ്യമത്സരമെങ്കിലും ബിഎസ്പിയും കോണ്‍ഗ്രസും സജീവമായി പ്രചരണരംഗത്തുണ്ട്. പ്രിയങ്ക ഗാന്ധി നേരിട്ടാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഇത്തവണ ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now