
ഉത്തരാഖണ്ഡ് ഗവര്‍ണര്‍ രാജിവെച്ചു
2018 ഓഗസ്റ്റ് 26 നാണ് ബേബി റാണി മൗര്യ ഉത്തരാഖണ്ഡ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്
ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ചു കൊടുത്തതായി ഗവര്‍ണറുടെ സെക്രട്ടറി ബി കെ സന്ത് അറിയിച്ചു.
സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബേബിറാണി മൗര്യ മല്‍സരിച്ചേക്കുമെന്നാണ് സൂചന.
2018 ഓഗസ്റ്റ് 26 നാണ് ബേബി റാണി മൗര്യ ഉത്തരാഖണ്ഡ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ഉത്തരാഖണ്ഡിലെ ഏഴാമത്തെ ഗവര്‍ണറായിരുന്നു. മാര്‍ഗരറ്റ് ആല്‍വയ്ക്ക് ശേഷം ഉത്തരാഖണ്ഡ് ഗവര്‍ണറാകുന്ന രണ്ടാമത്തെ വനിതയുമാണ് ബേബി റാണി മൗര്യ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന



