
കോവിഡ് വന്നവര്‍ക്ക് എപ്പോള്‍ വാക്‌സിന്‍ എടുക്കാം?; പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
കോവിഡിന്റെ രണ്ടാം ഡോസ് എടുത്തതിന് ശേഷം വൈറസ് ബാധിച്ചവര്‍ക്കും മൂന്ന് മാസത്തിന് ശേഷമെ വാക്‌സിന്‍ സ്വീകരിക്കാനാവൂ

ന്യൂഡല്‍ഹി: കോവിഡ് മുക്തനായ ആള്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ആദ്യ ഡോസ് സ്വീകരിച്ച ശേഷം വൈറസ് ബാധയുണ്ടായവര്‍ രണ്ടാം ഡോസ് മൂന്നു മാസത്തിനു ശേഷമേ എടുക്കാവൂ എന്നു പുതിയ മാര്‍നിര്‍ദേശത്തില്‍ പറയുന്നു.
നിലവില്‍ കോവിഡ് ബാധിച്ചവരോട് വാക്‌സിന്‍ എടുക്കാന്‍ നാലാഴ്ചയും രണ്ടാഴ്ചയുമാണ് ഡോക്ടര്‍മാര്‍ പൊതുവെ പറയുന്നത്. ഇക്കാര്യത്തില്‍ ആദ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ ഉത്തരവ്. മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നേരത്തെ ആറ് മുതല്‍ എട്ട് ആഴ്ച വരെയായിരുന്നു സമയപരിധി. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിരുന്നു. വാക്‌സിന്റെ ലഭ്യതക്കുറവാണ് കേന്ദ്രസര്‍ക്കാറിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ആരോപണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



