
രൂപകല്‍പ്പനയില്‍ ആകര്‍ഷണീയമായി വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍, ചിത്രങ്ങള്‍ പങ്കുവെച്ച് റെയില്‍വെ മന്ത്രി
2024 ആദ്യം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തുമെന്ന കുറിപ്പും ഒപ്പമുണ്ട്.
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രി ചിത്രങ്ങള്‍ പങ്കുവെച്ചത്. 2024 ആദ്യം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തുമെന്ന കുറിപ്പും ഒപ്പമുണ്ട്.
മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് കാഴ്ചയില്‍ അതിഗംഭീരമായ രൂപകല്‍പ്പനയാണ് വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടേത്. വീതിയേറിയ ബര്‍ത്തുകള്‍, വെളിച്ചവും വൃത്തിയുമുള്ള അകത്തളം, കൂടുതല്‍ വലുപ്പമുള്ള ടോയ്ലറ്റുകള്, ഓരോ യാത്രികര്‍ക്കും പ്രത്യേകം ചാര്‍ജിങ് സൗകര്യങ്ങള്‍ എന്നിവയൊക്കെ പുതിയ കോച്ചുകളുടെ പ്രത്യേകതയാണ്.
16 കോച്ചുകളുള്ള ട്രെയിന്‍ പൂര്‍ണമായും എസിയാണ്. നിലവില്‍ വന്ദേഭാരത് ട്രെയിനുകളിലുള്ള എല്ലാ സൗകര്യങ്ങളും സ്ലീപ്പര്‍ കോച്ചുകളിലും ഉണ്ടാകും. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് പുതിയ കോച്ചുകളും നിര്‍മിക്കുന്നത്. 2024 മാര്‍ച്ചിന് മുമ്പായി കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Concept train - Vande Bharat (sleeper version)
Coming soon… early 2024 pic.twitter.com/OPuGzB4pAk
â Ashwini Vaishnaw (@AshwiniVaishnaw) October 3, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
