
'നോ പാര്‍ക്കിങ്' ഏരിയയില്‍ വാഹനം വെച്ചു ; ഉടമയെ അടക്കം പൊക്കിയെടുത്ത് പൊലീസ് ; ദൃശ്യങ്ങള്‍ വൈറല്‍ ( വീഡിയോ)
സ്‌റ്റേഷനിലെത്തിയ ബൈക്ക് ഉടമ ക്ഷമ ചോദിക്കുകയും നിയമലംഘനത്തിനുള്ള പിഴയൊടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു
പൂനെ : നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും, അതിന് പൊലീസ് പിഴ ചുമത്തുന്നതും നാം നിത്യവും കാണുന്നതാണ്. എന്നാല്‍ നോ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഉടമയെ ഉള്‍പ്പെടെ പൊക്കിയെടുത്ത പൊലീസിന്റെ നടപടി സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി.
മഹാരാഷ്ട്രയിലെ പൂനെയിലാണ് നോ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിരുന്ന ബൈക്ക് ഉടമയെ ഉള്‍പ്പെടെ പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയത്. നാനാപേഠ് മേഖലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വൈകീട്ട് ട്രാഫിക് പൊലീസ് സംഘമെത്തി അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനം എടുത്തുകൊണ്ട് പോകാനൊരുങ്ങി.
പൊലീസ് ബൈക്ക് ഉയര്‍ത്തി തുടങ്ങിയതോടെ, ഉടമ ഓടിയെത്തി ബൈക്കിലേക്ക് ചാടി കയറുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടര്‍ന്ന് ഉടമയെ ഉള്‍പ്പെടെ ബൈക്ക് വാനിലേക്ക് മാറ്റുകയാണ് ചെയ്തതെന്ന് പോലീസ് മേധാവി വ്യക്തമാക്കി.
പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തിയ ബൈക്ക് ഉടമ ക്ഷമ ചോദിക്കുകയും നിയമലംഘനത്തിനുള്ള പിഴയൊടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവം വൈറലായതോടെ, വാഹന ഉടമയെ ഉള്‍പ്പെടെ പൊക്കിയതിന് പൊലീസ് ഉദ്യോഗസ്ഥനെ കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.
No Parking in AIR ! Pune Traffic Police at their best in Nana Peth pic.twitter.com/JkxvjjJzi1
â Pramod Sambrani (@Prostamper) August 20, 2021
#WATCH | Maharashtra: A motorcycle was towed in Pune y'day while its rider was sitting on it
â ANI (@ANI) August 20, 2021
DCP Traffic says, "Bike was parked in no parking. When our officials towed it, owner came &sat on it. He was requested to get down. Later he did & accepted his mistake. He paid the fine" pic.twitter.com/987qnbTPtu
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



