തിരക്കേറിയ റോഡില്‍ 17കാരന്റെ കാര്‍ അഭ്യാസം; ബൈക്ക് യാത്രികരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ചു; യുവതി മരിച്ചു; വീഡിയോ

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Teen's Car Stunt
കാര്‍ അഭ്യാസം നടത്തുന്നതിനിടെ ബൈക്കില്‍ ഇടിക്കുന്നു Source by : വീഡിയോ ദൃശ്യം
Last Updated :3 August 2024, 5:21 pm IST

കാന്‍പൂര്‍: പതിനേഴുകാരന്‍ അമിതവേഗത്തിലോടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. തിരക്കേറിയ റോഡില്‍ കാര്‍ അഭ്യാസം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന യുവതി സംഭവസ്ഥലത്തുവച്ചുമരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അമിതവേഗത്തിലെത്തിയ കാര്‍ അമ്മയും മകളും സഞ്ചരിച്ച ബൈക്കില്‍ വന്ന് ഇടിക്കുന്നത് വീഡിയോയില്‍ കാണാം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും രണ്ട് വശത്തേക്ക് തെറിച്ചുവീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമീപവാസികള്‍ ഉടന്‍ തന്നെ യുവതിയെയും മകളെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കാര്‍ ഓടിച്ച പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവനൊപ്പം സഹപാഠികളും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now