
ഫോണില്‍ മുഴുകി; മെട്രോ ട്രാക്കില്‍ വീണ് യാത്രക്കാരന് പരിക്ക്; വീഡിയോ
മൊബൈല്‍ ഫോണ്‍ നോക്കി നടക്കുന്നതിനിടെ മെട്രോ ട്രാക്കില്‍ വീണ് യാത്രക്കാരന് പരിക്ക്
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നോക്കി നടക്കുന്നതിനിടെ മെട്രോ ട്രാക്കില്‍ വീണ് യാത്രക്കാരന് പരിക്ക്. യാത്രക്കാരന്‍ വീഴുന്നതിന്റ വീഡിയോ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹി ഷഹ്ദാര മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ഫോണില്‍ നോക്കി പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നതിനിടെ ഇയാള്‍ ട്രാക്കില്‍ വീഴുകയായിരുന്നു.
ട്രാക്കില്‍ വീണ ഉടനെ യാത്രക്കാരും ഉദ്യോഗസ്ഥരും ഉറക്കെ ബഹളം വച്ചെങ്കിലും കാലിന് പരിക്കേറ്റ യാത്രക്കാരന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ട്രാക്കില്‍ ഇറങ്ങി ഇയാളെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയായിരുന്നു.
58 കാരനായ ഷൈലേന്ദര്‍ മേത്ത എന്ന യാത്രക്കാരനാണ് ട്രാക്കില്‍ വീണത്. ഇയാള്‍ക്ക് കാലിന് നിസാര പരിക്കേറ്റതായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
A passenger namely Mr. Shailender Mehata, R/O Shadhara, slipped and fell down on the metro track @ Shahdara Metro Station, Delhi. Alert CISF personnel promptly acted and helped him out. #PROTECTIONandSECURITY #SavingLives@PMOIndia @HMOIndia @MoHUA_India pic.twitter.com/Rx2fkwe3Lh
â CISF (@CISFHQrs) February 5, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



