
ചെറുത്തുനില്‍പ്പ് പരാജയപ്പെട്ടു; പശുവുമായി കാട്ടിലേക്ക് മറഞ്ഞ് പുലി- വീഡിയോ
ഐഎഫ്എസ് ഉദ്യോഗസ്ഥന് സാകേത് ബഡോലയാണ് വീഡിയോ പങ്കുവെച്ചത്
ഹൈദരാബാദ്: പശുവിനെ ഇരയാക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പശുവിന്റെ കഴുത്തില്‍ പിടിത്തമിട്ട പുലി, റോഡിന്റെ കൈവരിയുടെ അടിയിലൂടെ പശുവിനെ കടിച്ചുപിടിച്ച് കാട്ടിലേക്ക് മറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഐഎഫ്എസ് ഉദ്യോഗസ്ഥന് സാകേത് ബഡോലയാണ് വീഡിയോ പങ്കുവെച്ചത്. കാടിനോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. റോഡില്‍ നില്ക്കുന്ന പശുവിന്റെ കഴുത്തില്‍ കൈവരിയുടെ അടിയിലൂടെ കടിച്ചുപിടിച്ച് നില്ക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. പുലിയുടെ ശക്തി വിളിച്ചോതുന്നതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് വീഡിയോ പങ്കുവെച്ച് സാകേത് ബഡോല കുറിച്ചത്.
On display, the tremendous jaw strength of Leopard !!@susantananda3 @surenmehra @SudhaRamenIFS @PraveenIFShere pic.twitter.com/XWdG9tJz9F
â SAKET (@Saket_Badola) August 15, 2022
പുലിയുടെ പിടിത്തതില്‍ നിന്ന് രക്ഷപ്പെടാന്‍ പശു സര്‍വ്വശക്തിയുമെടുത്ത് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ പശുവുമായി പുലി കാട്ടിലേക്ക് മറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

കാട്ടാക്കടയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്തി... ആശ്വാസം

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!



