പുല്ലും കാടിയും മാത്രമല്ല സാന്‍ഡ് വിച്ചും ആകാം; പോത്തിനായി ഒരു സ്‌പെഷ്യല്‍ ഫുഡ്, റെസിപ്പി പറഞ്ഞ് വിഡിയോ 

നിറയെ പോഷകങ്ങളടങ്ങിയ സ്‌പെഷ്യൽ സാൻഡ് വിച്ചാണ് പോത്തിന് നൽകിയത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:42 am IST

ആസ്വദിച്ച് സാന്‍ഡ് വിച്ച് അകത്താക്കുന്ന ഒരു പോത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഫുഡ് ബ്ലോഗറാണ് നിറയെ പോഷകങ്ങളടങ്ങിയ സ്‌പെഷ്യല്‍ സാന്‍ഡ് വിച്ച് പോത്തിന് നല്‍കിയത്. സ്‌പെഷ്യല്‍ സാന്‍ഡ് വിച്ച് ഉണ്ടാക്കുന്നത് മുതലുള്ള ദൃശ്യങ്ങള്‍ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഫുഡി ഇന്‍കാര്‍നേറ്റ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലാണ് വ്‌ളോഗര്‍ അമര്‍ സിറോഹി വിഡിയോ പങ്കുവച്ചത്. വൈറ്റമിന്‍ എച്ച്, സാന്‍ഡ് വിച്ച്. വൈ ഷുഡ് ഹുമന്‍സ് ഹാവ് ഓള്‍ ദി ഫണ്‍? എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചത്. മൃഗങ്ങള്‍ക്ക് വേണ്ട പോഷകങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ സാന്‍ഡ് വിച്ച് രണ്ട് പോത്തുകള്‍ ആസ്വദിച്ച് കഴിക്കുന്നത് വിഡിയോയില്‍ കാണാം. 

കടല പൊടി, സൊയാബീന്‍ ഫ്‌ളേക്‌സ്, ഓട്ട്‌സ്, നെയ് ഇട്ട റൊട്ടി തുടങ്ങി വൈറ്റമിന്‍ എച്ച് സിറപ്പ് വരെ ഉപയോഗിച്ചാണ് സാന്‍ഡ് വിച്ച് തയ്യാറാക്കിയിരിക്കുന്നത്. പട്ടികളെയും പൂച്ചകളെയും മാത്രമല്ല എല്ലാ മൃഗങ്ങളെയും അത്മാര്‍ത്ഥമായി സ്‌നേഹിക്കണമെന്ന് പറഞ്ഞാണ് അമര്‍ വിഡിയോ അവസാനിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now