
ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്കാരം'; വിജയ്യുടെ മുഖ്യമന്ത്രി കസേരയില്‍ ഇനി വെള്ള ടവല്‍ ഉണ്ടാവില്ല; കാരണം ഇതാണ്
വീട്ടമ്മമാര്‍ക്കുള്ള 'മകളിന്‍ ഉരുമൈ തുകൈ' പദ്ധതി പ്രകാരമുള്ള 1000 രൂപയുടെ പ്രതിമാസ സഹായം ഉടന്‍ വിതരണം ചെയ്യുമെന്നു വിജയ് പ്രഖ്യാപിച്ചു

ചെന്നൈ: ബ്രിട്ടീഷ് കാലത്തെ വിഐപി സംസ്കാരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കസേരയില്‍ വെള്ള ടവല്‍ ഇടുന്ന രീതി ഒഴിവാക്കി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. കാലാവസ്ഥ പ്രവര്‍ത്തക ലിസി പ്രിയ കങ്കുജ അഭ്യര്‍ഥന മാനിച്ചാണ് മുഖ്യമന്ത്രിയുടെ നടപടി.
മുഖ്യമന്ത്രി വിജയ് വെള്ള ടവല്‍ വിരിയുള്ള കസേരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ച് ഇത് ഇന്ത്യയുടെ സംസ്കാരമല്ലെന്നും മുഖ്യമന്ത്രിമാര്‍ ഇന്ത്യയിലെ വിഐപിമാരാണെന്ന കാര്യം എല്ലാവര്ക്കും അറിയാമെന്നും ലിസി പ്രിയ എക്സില്‍ കുറിച്ചിരുന്നു.എന്നാല്‍ മന്ത്രിമാര്‍ മുതല്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ കസേരയില്‍ ഇത്തരം വെള്ള ടവല്‍ കാണാം. താങ്കള്‍ക്ക് ഇക്കാര്യത്തില്‍ മാറ്റത്തിന് തുടക്കം കുറിക്കാന്‍ കഴിയുമെന്നും ലിസിപ്രിയ കുറിച്ചു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട വിജയ് 24 മണിക്കുറിനുള്ളില്‍ തന്നെ ടവല്‍ സംസ്കാരം ഉപേക്ഷിച്ചതായി അറിയിച്ചു.
വീട്ടമ്മമാര്‍ക്കുള്ള 'മകളിന്‍ ഉരുമൈ തുകൈ' പദ്ധതി പ്രകാരമുള്ള 1000 രൂപയുടെ പ്രതിമാസ സഹായം ഉടന്‍ വിതരണം ചെയ്യുമെന്നു വിജയ് പ്രഖ്യാപിച്ചു. മേയ് മാസത്തെ തുക ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പായി ഏപ്രില്‍ വരെയുള്ള 3 മാസത്തെ തുകയും വേനല്‍ക്കാല സ്പെഷലായി 2,000 രൂപയുമടക്കം 5,000 രൂപ ഡിഎംകെ സര്‍ക്കാര്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നു.
മുന്‍ സര്‍ക്കാരിന്റെ കാലത്തു വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ പുതുമൈ പെണ്, തമിഴ് പുതല്‍വന്‍ തുടങ്ങിയ ധനസഹായ പദ്ധതികള്‍ തുടരുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികളില്‍ വിദ്യാര്‍ഥികള്‍ക്കു പ്രതിമാസം നല്‍കേണ്ട 1,000 രൂപയും വിതരണം ചെയ്യാന്‍ നടപടികളെടുത്തിട്ടുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Vijay Drops British-Era ‘VIP Culture’, Removes White Towel Tradition From CM Chair
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അവസരവാദികളുടെ പണപ്പെട്ടി സഖ്യം'; ടിവികെ മുന്നണിയെ പരിഹസിച്ച് ഡിഎംകെ

20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍


