
News Now
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില് തെന്നിന്ത്യന് താരം വിജയ് സേതുപതിക്ക് നേരെ ആക്രമണം. വിജയ് സേതുപതിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു നടനെയും അംഗരക്ഷകരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു.
വിജയ് സേതുപതിയും നടനും സുഹൃത്തുമായ മഹാഗന്ധിയും അംഗരക്ഷകര്ക്കൊപ്പം നടന്നുനീങ്ങുന്നതിനിടെയാണ് ആക്രമണം. ഇവരുടെ ഇടയിലേക്ക് ഒരാള് കടന്നുവന്ന് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ആക്രമണത്തില് മഹാഗന്ധിക്ക് മര്ദ്ദനമേറ്റതായാണ് റിപ്പോര്ട്ടുകള്.
്ഇതുശ്രദ്ധയില്പ്പെട്ട വിജയ് സേതുപതി ഇരുവരെയും പിടിച്ചുമാറ്റാന് ശ്രമിച്ചു. അതിനിടെ, വിജയ് സേതുപതിയെ അക്രമി തള്ളിനീക്കി.എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്ട്ടുകള്.
Attack on Actor Vijay sethupathi.....? pic.twitter.com/Ze0aw75LpY
â Bhãrgäv Ram Simhadri (@Bhargav_Ram9999) November 3, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





