ധര്‍മശാസ്ത ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു

Last Updated :20 January 2024, 8:32 am IST

News Now

ചെന്നൈ: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കമല ഹാരിസിനായി പൂജ നടത്തി തമിഴ്‌നാട്ടിലെ ഗ്രാമം. തിരുവാരൂര്‍ ജില്ലയിലെ പൈങ്കനാട് ഗ്രാമത്തിലാണ് നാട്ടുകാര്‍ കമലയുടെ വിജയത്തിനായി പ്രത്യേകപൂജ നടത്തിയത്. കമല ഹാരിസിന്റെ മുത്തച്ഛന്‍ പി വി ഗോപാലന്‍ ജനിച്ചുവളര്‍ന്ന സ്ഥലമാണ് ഇത്. ധര്‍മശാസ്ത ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു. 

പൈങ്കനാട് ഗ്രാമത്തിലാകെ കമലയുടെ വലിയ കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തില്‍ നിന്ന് മാറി ഗോപാലനും കുടുംബവും ചെന്നൈ ബസന്ത് നഗറിലാണ് അവസാനകാലത്ത് കഴിഞ്ഞിരുന്നത്. എങ്കിലും ധര്‍മശാസ്താ ക്ഷേത്രത്തിന്റെ പരിപാലനത്തിനായി ഗോപാലനും കുടുംബവും സംഭാവന നല്‍കുന്നത് തുടര്‍ന്നിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. 

Story image

ഗോപാലന്റെ മകള്‍ ശ്യാമള ഗോപാലന്റെ മകളാണ് കമല. കമലയുടെ വിജയം തങ്ങളുടെ കൂടെ വിജയമായിരിക്കുമെന്നാണ് നാട്ടുകാര്‍ കരുതുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates