
ബിഹാര്‍ മുന്‍മന്ത്രിയുടെ അച്ഛനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി വികൃതമാക്കിയ നിലയില്‍
മുന്‍ മന്ത്രിയും വികാസ്ശീല് ഇന്സാന് പാര്‍ട്ടി തലവനുമായ മുകേഷ് സാഹനിയുടെ പിതാവ് ജിതന്‍ സാഹനിയാണ് കൊല്ലപ്പെട്ടത്

പട്ന: ബിഹാറില്‍ മുന്‍മന്ത്രിയുടെ പിതാവിനെ അക്രമി സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മുന്‍ മന്ത്രിയും വികാസ്ശീല് ഇന്സാന് പാര്‍ട്ടി തലവനുമായ മുകേഷ് സാഹനിയുടെ പിതാവ് ജിതന്‍ സാഹനിയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ദര്‍ബംഗ ജില്ലയിലാണ് സംഭവം.
ദര്‍ബംഗ സിറ്റിയിലെ സുപോല്‍ ഏരിയയിലെ വീട്ടിലാണ് മുകേഷ് സാഹനിയുടെ അച്ഛന് താമസിച്ചിരുന്നത്. വികൃമാക്കപ്പെട്ട നിലയില്‍ ജിതന്‍ സാഹനിയുടെ മൃതദേഹം രാവിലെയാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ ഉന്നത പൊലീസ് സംഘം വീട്ടിലെത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പ്രതികളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി ദര്‍ബംഗ എസ്എസ്പി ജഗന്നാഥ് റെഡ്ഡി പറഞ്ഞു. ഒബിസി വിഭാഗത്തില്‍ നല്ല സ്വാധീനമുള്ള പാര്‍ട്ടിയാണ് മുകേഷ് സഹാനിയുടെ വികാസ്ശീല് ഇന്സാന് പാര്‍ട്ടി.
നിതീഷ് കുമാരിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരില്‍ മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രിയായിരുന്നു മുകേഷ് സാഹനി. പിന്നീട് ബിജെപിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചു. നിലവില്‍ മുകേഷ് സാഹനിയുടെ വിഐപി പാര്‍ട്ടി, പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ കക്ഷിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Related News


മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍ ആരൊക്കെ?

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

