മണ്ഡപത്തിന്റെ നടുക്കിരുന്ന് ലാപ്‌ടോപ്പിൽ തിരക്കിട്ട ജോലിയിലാണ് യുവാവ്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:47 am IST

News Now

കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമെല്ലാം വർക്ക് ഫ്രം ഹോം വ്യാപകമാക്കിയിരിക്കുകയാണ്. ഓഫീസ് ജോലികളും വീട്ടു ജോലികളുമെല്ലാം ഒരുമിച്ച് കൊണ്ടു പോകാൻ ഇപ്പോൾ പലരും മിടുക്കരാണ്. എന്നാലിതാ കല്യാണ മണ്ഡപത്തിൽ ഇരുന്നുപോലും ജോലി തീർക്കുന്ന ഒരു വരന്റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. വിവാഹത്തിനെത്തിയ അതിഥികൾ ചുറ്റിനും ഇരിക്കുമ്പോൾ മണ്ഡപത്തിന്റെ നടുക്കിരുന്ന് ലാപ്‌ടോപ്പിൽ തിരക്കിട്ട ജോലിയിലാണ് യുവാവ്. 

തിരക്കുപിടിച്ച വരൻ, പൊട്ടിച്ചിരിക്കുന്ന വധു, ഇതാണ് ഞങ്ങൾ ഈ കല്യാണത്തിൽ ശ്രദ്ധിച്ചത് എന്ന് കുറിച്ച് ജയ് രാജ് എന്ന ഫോട്ടോഗ്രാഫറാണ് വിഡിയോ ചിത്രീകരിച്ചത്. മറാത്തി കല്യാണത്തിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇവ. ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. 

'ബോസ് ലീവ് അനുവദിക്കാതിരുന്നാൽ ഇങ്ങനെ സംഭവിക്കു'മെന്നാണ് ചിലർ കമന്റ് കുറിച്ചിരിക്കുന്നത്. എന്നാൽ മറ്റുചിലരാകട്ടെ ജോലി ചെയ്യുകയായിരിക്കില്ല വിഡിയോ കോളിനുള്ള സജ്ജീകരണങ്ങൾ ചെയ്തതാകും എന്ന കണക്കുകൂട്ടലിലാണ്. നേരത്തെ കല്യാണത്തിനിടയിൽ ജോലി ചെയ്യുന്ന ഒരു വധുവിന്റെ വിഡിയോ വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates