ഇത്ര ഗംഭീരമായ ഒരു സ്ട്രീറ്റ് ഫുഡ് നിങ്ങള്‍ ഇതിനുമുൻപ് കഴിച്ചിട്ടുണ്ടാകില്ലെന്നാണ് ബ്ലോഗര്‍ അമര്‍ നല്‍കുന്ന വിശേഷണം

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:42 am IST

News Now


കടലയും കപ്പലണ്ടിയുമൊക്കെ വറുത്തെടുക്കുന്നതുപോലെ ഉരുളക്കിഴങ്ങ് മണ്ണിലിട്ട് വേവിച്ചെടുക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുഡ് ബ്ലോഗറായ അമര്‍ സിറോഹി എന്നയാള്‍ ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയില്‍ എത്തിയപ്പോഴാണ് ഈ വ്യത്യസ്ത രുചി കണ്ടെത്തിയത്. സംഗതി കണ്ടയുടന്‍ വിഡിയോ പകര്‍ത്തുകയായിരുന്നു കക്ഷി. 

തന്തൂര്‍ ഓവനില്‍ മണ്ണിലിട്ട് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുകയാണ് കടക്കാരന്‍. അടുപ്പില്‍ നിന്ന് തിരിച്ചെടുത്ത ഉരുളക്കിഴങ്ങ് തൊലി പൊളിച്ചെടുത്താണ് വില്‍ക്കാന്‍ വയ്ക്കുന്നത്. മല്ലിയില ചമ്മന്തി കൂട്ടിയാണ് ഉരുളക്കിഴങ്ങ് ഓരോ പ്ലേറ്റും വില്‍ക്കുന്നത്. 20 രൂപയാണ് ഒരു പ്ലേറ്റിന് വില. 

കഴിഞ്ഞ ഏഴ് വര്‍ഷമായി ഉരുളക്കിഴങ്ങ് ഇങ്ങനെ വില്‍ക്കുന്നുണ്ടെങ്കിലും വിഡിയോ കണ്ട പലര്‍ക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. ഇത്ര ഗംഭീരമായ ഒരു സ്ട്രീറ്റ് ഫുഡ് നിങ്ങള്‍ ഇതിനുമുൻപ് കഴിച്ചിട്ടുണ്ടാകില്ലെന്നാണ് ബ്ലോഗര്‍ അമര്‍ നല്‍കുന്ന വിശേഷണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates