
കനത്ത മഴയില്‍ സ്‌കൂളില്‍ വെള്ളം കയറി; ചെരുപ്പ് നനയാതിരിക്കാന്‍ ടീച്ചറുടെ 'അഭ്യാസം'; സസ്‌പെന്‍ഷന്‍; വീഡിയോ
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ലഖ്‌നൗ: കനത്ത മഴയില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെരുപ്പ് നനയാതെ ക്ലാസ് മുറിയിലെത്താന്‍ വിദ്യാര്‍ഥികളെ കൊണ്ട് പ്ലാസ്റ്റിക് കസേരയടുക്കി വെപ്പിച്ച അധ്യാപികയെ സസ്‌പെന്റെ ചെയ്തു. വെള്ളം ചവിട്ടാതിരിക്കാനായി ഓരോ കസേരകളില്‍ ചവിട്ടിച്ചവിട്ടിയാണ് അധ്യാപിക ക്ലാസ് മുറിയിലെത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
#ViralVideo
â Johnson PRO (@johnsoncinepro) July 28, 2022
யார௠யாரà¯à®à¯à®à¯ à®à®¤à®µà®¿ à®à¯à®¯à¯à®µà®¤à¯!
à®à¯à®à¯à®à®°à¯à®à¯à®à¯ à®à®¤à®µà®¿à®¯ மாணவரà¯à®à®³à¯ !!#UttarPradesh |Teacher Entering Flooded School, Students Hold Chairs ! pic.twitter.com/weIcpBukwa
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. വെള്ളത്തില്‍ കുട്ടികള്‍ പ്ലാസ്റ്റിക് കസേരകള്‍ വരിവരിയായി വയ്ക്കുന്നതും ടീച്ചര്‍ കസേരകളില്‍ ചവിട്ടി വെള്ളം ഇല്ലാത്ത ഭാഗത്ത് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. വ്യാഴാഴ്ച പെയ്ത കനത്തമഴയിലാണ് സ്‌കൂളില്‍ വെള്ളം കയറിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



