എഴുന്നേല്‍ക്കൂ അനുജ്, ഇത് ജയ്പുര്‍ പൊലീസാണ്; തട്ടിക്കൊണ്ടുപോയ ആളെ നാടകീയമായി രക്ഷപ്പെടുത്തി

ഓഗസ്റ്റ് 18നാണ് സുഹൃത്തിനൊപ്പം ജയ്പൂരിലെ നഹര്‍ഗഡ് ഹില്ലിലേയ്ക്ക് പോവുകയായിരുന്ന അനുജിനെ തട്ടിക്കൊണ്ടുപോയത്.

Wake up, Anuj. We are Jaipur Police: Kidnapped man's dramatic rescue
അനുജ്വിഡിയോസ്ക്രീന്‍ഷോട്ട്
Edited by :athira.v.augustine
Last Updated :28 ഓഗസ്റ്റ് 2024, 4:48 pm IST

ജയ്പൂര്‍: തട്ടിക്കൊണ്ടുപോയ വ്യക്തിയെ നാടകീയമായി രക്ഷപ്പെടുത്തി ജയ്പൂര്‍ പൊലീസ്. രാജസ്ഥാനില്‍ നിന്നും തട്ടിക്കൊണ്ടുപോയതിന് ശേഷം തടങ്കലില്‍ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തു നിന്നുമാണ് അനുജ് എന്ന യുവാവിനെ നാടകീയമായി രക്ഷപ്പെടുത്തിയത്.

ഓഗസ്റ്റ് 18നാണ് സുഹൃത്തിനൊപ്പം ജയ്പൂരിലെ നഹര്‍ഗഡ് ഹില്ലിലേയ്ക്ക് പോവുകയായിരുന്ന അനുജിനെ തട്ടിക്കൊണ്ടുപോയത്. വസ്ത്ര ധാരണത്തില്‍ സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് സംഘം കരുതി. സുഹൃത്തിനെ മര്‍ദിച്ച ശേഷം റോഡരികില്‍ ഉപേക്ഷിക്കുകയും അനുജിന്റെ വായ പൊത്തി കൈകാലുകള്‍ കെട്ടി ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

തട്ടിക്കൊണ്ടുപോയതറിഞ്ഞ് ബ്രഹ്മഗിരി പൊലീസ് സ്ഥലത്തെത്തി ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും അനുജിനെ കണ്ടെത്താനായില്ല. സംശയിക്കുന്ന ആളുകളെയെല്ലാം നിീരീക്ഷിക്കുന്നതിനിടയിലാണ് 20 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് അനുജിന്റെ കുടുംബവുമായി തട്ടിക്കൊണ്ടു പോയവര്‍ ബന്ധപ്പെടുന്നത്. ഈ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് പൊലീസിന്റെ തിരച്ചില്‍. കല്‍ക്ക-ഷിംല എക്‌സ്പ്രസ് ട്രെയിനില്‍ പണം എത്തിക്കാന്‍ തട്ടിക്കൊണ്ടുപോയവര്‍ നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രെയിനില്‍ പണം വാങ്ങാനെത്തിയ ഒരാളെ പൊലീസ് പിടികൂടി. അവിടെ നിന്നാണ് അനുജിനെ തടവില്‍ താമസിപ്പിച്ച ഹോട്ടലിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തട്ടിക്കൊണ്ടുപോയ ഒരാള്‍ ഹോട്ടലില്‍ അനുജിനൊപ്പം ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് പൊലീസ് ഹോട്ടല്‍ റൂമിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കടന്നത്.

ബിസിനസില്‍ സാമ്പത്തിക നഷ്ടം വന്നതിനെത്തുടര്‍ന്നാണ് വീരേന്ദ്രസിങ് എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഇയാള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. ജയ്പൂര്‍ പൊലീസിന്റെ നീക്കം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക അഭിനന്ദനം ഏറ്റുവാങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now