
നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ 'മോര്‍മുഗാവോ' ഇന്ന് കമ്മിഷന്‍ ചെയ്യും
അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള കപ്പലിന് ബറാക്, ബ്രഹ്മോസ് മിസൈലുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്
ന്യൂഡല്‍ഹി : നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധക്കപ്പലായ 'മോര്‍മുഗാവോ' ഇന്ന് കമ്മിഷന്‍ ചെയ്യും. മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കും. സേനാ പദ്ധതിയായ പ്രോജക്ട് 15ബിയുടെ ഭാഗമായി നിര്‍മിക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലാണിത്.
അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള കപ്പലിന് ബറാക്, ബ്രഹ്മോസ് മിസൈലുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. 163 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയുമുണ്ട്. മണിക്കൂറില്‍ 56 കിലോമീറ്ററാണ് പരമാവധി വേഗം. സേനയുടെ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോ ആണു കപ്പലുകള്‍ രൂപകല്‍പന ചെയ്തത്.
ആദ്യ കപ്പലായ 'വിശാഖപട്ടണം' 2021 ല്‍ സേനയുടെ ഭാഗമായിരുന്നു. പദ്ധതിയുടെ ഭാഗമായ മറ്റു രണ്ടു യുദ്ധക്കപ്പലുകള്‍ 2025 ന് അകം കമ്മിഷന്‍ ചെയ്യുമെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



