
News Now
മുംബൈ: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി താനെയിലെ വീട്ടിലെത്തിയ ഏക്നാഥ് ഷിന്ഡെയ്ക്ക് ഗംഭീര വരവേല്പ്പ് നല്കി ഭാര്യ ലത. ഡ്രംസ് അടിച്ച് വരവേറ്റാണ് മുഖ്യമന്ത്രിയായ ഭര്ത്താവിനെ വരവേറ്റത്.
മുഖ്യമന്ത്രിയുടെ വീട്ടില് സജ്ജീകരിച്ച ബാന്ഡിനൊപ്പം ലതാ ഷിന്ഡെ ഡ്രംസ് വായിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറലാണ്. ലതാ ഷിന്ഡെയ്ക്കൊപ്പം ഏക്നാഥ് ഷിന്ഡയെ വരവേല്ക്കാന് നൂറ് കണക്കിന് പാര്ട്ടിപ്രവര്ത്തകരും വീട്ടിലെത്തിയിരുന്നു.
മൂന്നാഴ്ച മുന്പ് ശിവസേന വിമതനായി പോയതിന് ശേഷം ഇന്നലെയാണ് ഷിന്ഡെ വീട്ടില് മടങ്ങിയെത്തിയത്. ഉദ്ധവ് താക്കറെ സര്ക്കാരിനെ അട്ടിമറിച്ച ശേഷം കഴിഞ്ഞായ്ഴചയാണ് ഷിന്ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്
#WATCH | Wife of Maharashtra CM Eknath Shinde, Lata Shinde, beat a drum to welcome him in Thane yesterday, 5th July.
â ANI (@ANI) July 6, 2022
He was arriving at his home for the first time after becoming the CM of the state and received a warm welcome from his supporters. pic.twitter.com/0yzZUDJvtY
ഇന്നലെ രാത്രി ഒന്പതരയോടെ താനെയില് എത്തിയ അദ്ദേഹത്തെ ആനന്ദ് നഗറില് സ്വീകരിക്കാന് കനത്ത മഴയിലും നൂറുകണക്കിന് പാര്ട്ടിപ്രവര്ത്തകര് എത്തിയിരുന്നു. പ്രവര്ത്തകര് അദ്ദേഹത്തിന് വന് സ്വീകരണമാണ് ജന്മനാട്ടില് നല്കിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






