അവിഹിത ബന്ധത്തിന് തടസം; ഭര്‍ത്താവിനെ കൊന്ന് ഉപ്പിട്ട് മൂടി; യുവതിയും കാമുകനും അറസ്റ്റില്‍

വിവാഹേതരബന്ധത്തിന് ഭര്‍ത്താവ് തടസമാകുമെന്ന് മനസിലാക്കിയതോടെ ഇരുവരും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST


കൊല്‍ക്കത്ത: കാമുകന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ പുരുലിയയിലാണ് സംഭവം. 45കാരനായ ജൂഡന്‍ മഹാതോയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹേതരബന്ധത്തിന് ഭര്‍ത്താവ് തടസമാകുമെന്ന് മനസിലാക്കിയതോടെ ഇരുവരും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ മൃതദേഹത്തില്‍ ഉപ്പ് ഇട്ടതാതായി പൊലീസ് പറഞ്ഞു. മാസങ്ങളായി ആസൂത്രണം ചെയ്തതിന് ശേഷമായിരുന്നു പദ്ധതി നടപ്പാക്കിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഇരുവരും ഒന്നിച്ച് ജീവിക്കാനായിരുന്നു തീരുമാനം. 

മൂര്‍ച്ചയുളള കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. കാമുകന്‍ നിര്‍ദ്ദേശിച്ച പ്രകാരം ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടുന്നതിന് കുഴിയില്‍ ഉപ്പ് നിറച്ചു. തെളിവ് ഇല്ലാതാക്കാനാണ് ഉപ്പ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.  മാര്‍ച്ച് 26 ന് മകന്‍ മൃതദേഹം കണ്ടെത്തുകയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം നടത്തിയതായി യുവതി സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഝാര്‍ഖണ്ഡില്‍ ഒളിവിലായിരുന്ന ക്ഷേത്രപാലിനെ പൊലീസ് പിടികൂടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now