പ്രഭാതസവാരിക്കിടെ നാട്ടുകാരുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നടത്തിയ കുശലാന്വേഷണം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്

ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്
Last Updated :20 January 2024, 8:49 am IST

News Now


ചെന്നൈ: പ്രഭാതസവാരിക്കിടെ നാട്ടുകാരുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നടത്തിയ കുശലാന്വേഷണം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. 'യുവത്വത്തിന്റെ രഹസ്യം' പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീക്ക്  പൊട്ടിച്ചിരിയോടെ മറുപടി നല്‍കുന്ന സ്റ്റാലിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഭക്ഷണം നിയന്ത്രിക്കുന്നതാണ് തന്റെ യുവത്വത്തിന്റെ രഹസ്യമെന്നാണു സ്റ്റാലിന്‍ വെളിപ്പെടുത്തിയത്. 

അറുപത്തിയെട്ടുകാരനായ സ്റ്റാലിന്റെ പ്രഭാത സവാരിയുടെ വിഡിയോ ഡിഎംകെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ട്രാക്ക് സ്യൂട്ടിട്ട് നടക്കാനിറങ്ങിയ സ്റ്റാലിന്‍ ഒരു ചെറു സംഘവുമായി സംസാരിക്കുന്നതാണ് വിഡിയോയിയുള്ളത്. സംസാരത്തിനിടെയാണ് താങ്കള്‍ ഇപ്പോഴും യുവത്വം നിലനിര്‍ത്തുന്നതിന്റെ രഹസ്യം പങ്കുവയ്ക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടത്.

ഒപ്പമുണ്ടായിരുന്നവരുടെ പൊട്ടിച്ചിരിയില്‍ പങ്കാളിയായ സ്റ്റാലിന്‍,തന്റെ യുവത്വത്തിന്റെ രഹസ്യം പങ്കുവയ്ക്കുകയും ചെയ്തു. സ്റ്റാലിന്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ ഡിഎംകെ പങ്കുവച്ചതു വൈറലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates