
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങള്‍ക്ക് എതിരാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. വിഷയത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനോട് വിശദീകരണം തേടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. മെയ് 15മുതല്‍ നിലവില്‍ വന്ന വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസിക്ക് എതിരായ വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവിരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് തുടങ്ങിയിട്ടില്ലെന്നും പോളിസിയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും വാട്സ്ആപ്പ് കോടതിയില്‍ അറിയിച്ചു.
ലോകത്താകെ ഒരേസമയം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ല. ഓരോ അക്കൗണ്ടുകളായി പരിശോധിച്ചാകും നടപടിയെന്നും വാട്സ്ആപ്പ് വ്യക്തമാക്കി.
വിഷയത്തില്‍ അവരവരുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ കേന്ദ്രത്തിനും ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും കോടതി നോട്ടീസ് അയച്ചു.
വിഷയത്തെപ്പറ്റി ഫെയ്സ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന് കത്തയച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
വാട്സ്ആപ്പ് ഇന്ത്യന്‍ ഉപയോക്താക്കളോട് യൂറിപ്പിലുള്ളവരോട് പെരുമാറുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് പെരുമാറുന്നതെന്നും പുതിയ പ്രൈവസി പോളിസിയില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും കേന്ദ്രം നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോടതി കേസ് ജൂണ്‍ മൂന്നിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


