
അച്ഛന് പാമ്പിനെ തല്ലിക്കൊന്നു; രാത്രിയില്‍ മറ്റൊരു പാമ്പ് മകനെ കടിച്ചുകൊന്നു, 'വിചിത്രം'
ബുധ്നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ മകന് രോഹിത്ത് (12) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്
ഭോപ്പാല്‍: അച്ഛന് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പിന്റെ കടിയേറ്റ് മകന് മരിച്ചു. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം.
ബുധ്നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ മകന് രോഹിത്ത് (12) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. കൂലിപ്പണിക്കാരനായ കിഷോര്‍ വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ വ്യാഴാഴ്ച രാവിലെയാണ് തല്ലിക്കൊന്ന് മറവുചെയ്തത്. അന്ന് രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന മകന്റെ കാലില്‍ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഹോഷംഗാബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ ഭോപ്പാലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ രോഹിത് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ രോഹിത്തിനെ കടിച്ച പാമ്പിനെയും വീട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


