
പെരുമഴയില്‍ ഒറ്റയ്ക്ക് നെഞ്ചുംവിരിച്ച് നിന്ന് പൊലീസ് വാന്‍ തടഞ്ഞിട്ടു; മുംബൈ സമരത്തിലെ ചുണക്കുട്ടിയായ റിയ അഹിര്‍ ആരാണ്?
വാഹനത്തില്‍ കൈക്കുത്തി നിന്ന് റിയ ആസാദി മുദ്രാവാക്യം മുഴക്കിയതോടെ അവിടെ ഉണ്ടായിരുന്നവര്‍ ആവേശത്തോടെ ഏറ്റുവിളിക്കുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്തു.

ന്യൂഡല്‍ഹി: പൊലീസെന്നു കേട്ടാലെ പേടിച്ച് ഓടുന്നുവര്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചുനിന്ന് ചോദ്യം ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. സിനിമയെ വെല്ലുന്ന മാസ് എന്‍ട്രിയുമായി മുംബൈ പൊലീസിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ ആ ചുണക്കുട്ടിയാണ് റിയ അഹിര്‍.
നീറ്റ് പരീക്ഷാവിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ വാനില്‍ കയറ്റിക്കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് റിയ ഓടിയെത്തിയത്. കോരിച്ചൊരിയുന്ന മഴയില്‍ ചുറ്റുമുള്ളതൊന്നും നോക്കാതെ തലയില്‍ തൊപ്പിയും ഹ്യൂഡിയുമിട്ട് റിയ വാനിന് മുന്നില്‍ നെഞ്ചും വിരിച്ച് നിന്നു. വാഹനത്തില്‍ കൈക്കുത്തി നിന്ന് റിയ ആസാദി മുദ്രാവാക്യം മുഴക്കിയതോടെ അവിടെ ഉണ്ടായിരുന്നവര്‍ ആവേശത്തോടെ ഏറ്റുവിളിക്കുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്തു. ഒടുവില്‍ പൊലീസിന് പ്രതിഷേധക്കാരെ മോചിപ്പിക്കേണ്ടി വന്നു. വിദ്യാര്‍ഥിയല്ലെങ്കിലും അവര്‍ക്കൊപ്പം നിലകൊള്ളുന്നെന്ന് റിയ പ്രതികരിച്ചു. റിയയുടെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെപ്പേരാണ് ഇവരെ ചുണക്കുട്ടി എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയത്.
നടിയും മോഡലും ഇന്‍ഫ്ലുവന്‍സറുമായ റിയ അഹിറിന് ഇന്‍സ്റ്റഗ്രാമില്‍ ഒരുലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്.ദില്‍ബര എന്ന സംഗീത ആല്‍ബത്തിലാണ് അവസാനം അഭിനയിച്ചത്. ഇതിനുപുറമെ സ്വന്തമായി വസ്ത്രങ്ങള്‍ കൈകൊണ്ട് നിര്‍മിച്ച് വില്‍ക്കുന്ന റിയാസത് എന്ന ബ്രാന്‍ഡിന്റെ ഉടമകൂടിയാണ്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കോക്രോച്ച് ജനത പാര്‍ട്ടി നടത്തിയ സമരത്തിനുനേരെ നടന്ന പൊലീസ് നടപടിയിലും ക്രമക്കേടിലും പ്രതിഷേധിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളിലായി തുടര്‍ച്ചയായ മൂന്നാം ദിവസവും വന്‍ പ്രക്ഷോഭമാണ് നടന്നത്.
Rhiya Ahir stood her ground in front of a Mumbai Police van amid student protests, refusing to back down and helped secure the release of detained protesters.
— Farhan Khan (@FarhanK24953) July 22, 2026
In this powerful video, she confronts the vehicle, rallies the crowd and speaks out passionately a true symbol ofâ¦
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Who is Riya Ahir? Woman who stood before Mumbai police van during student protest goes viral
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു



