
'നമ്മൾ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത്?' കർഷക സമരത്തിന് പിന്തുണയുമായി റിഹാന; ആക്ഷേപിച്ച് കങ്കണ
'അവര്‍ കര്‍ഷകര്‍ അല്ലാത്തതുകൊണ്ടാണ് ആരും അതേക്കുറിച്ച് സംസാരിക്കാത്തത്. രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന തീവ്രവാദികളാണ് അവര്‍'
രാജ്യത്ത് കർഷ പ്രതിഷേധം ശക്തമാകുന്നതിനിടെ കർഷകർക്ക് പിന്തുണയുമായി പോപ് ഗായിക റിഹാന. നമ്മൾ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്നാണ് കർഷക സമരത്തെക്കുറിച്ചുള്ള വാർത്ത പങ്കുവെച്ചുകൊണ്ട് റിഹാന കുറിച്ചത്.
കര്‍ഷക റാലിയില്‍ പോലീസുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയാണ് റിഹാന ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഫാര്‍മേഴ്‌സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗും ഗായിക ചേര്‍ത്തിട്ടുണ്ട്. നിരവധിപേരാണ് റിഹാനയുടെ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്.
why arenât we talking about this?! #FarmersProtest https://t.co/obmIlXhK9S
â Rihanna (@rihanna) February 2, 2021
അതിനിടെ റിഹാനയ്ക്ക് രൂക്ഷഭാഷയിൽ മറുപടിയുമായി നടി കങ്കണ റണാവത്തും എത്തി. അവര്‍ കര്‍ഷകര്‍ അല്ലാത്തതുകൊണ്ടാണ് ആരും അതേക്കുറിച്ച് സംസാരിക്കാത്തത്. രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന തീവ്രവാദികളാണ് അവര്‍. തകര്‍ന്ന രാജ്യത്തെ ചൈന ഏറ്റെടുത്ത് യുഎസ്സിനെ പോലെ ചൈനീസ് കോളനിയാക്കാന്‍ കഴിയും. നീ അവിടെ ഇരിക്ക് വിഡ്ഢീ. നിങ്ങള്‍ ഡമ്മികള്‍ പോലെ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ വില്‍ക്കുന്നില്ല.- കങ്കണ കുറിച്ചു.
No one is talking about it because they are not farmers they are terrorists who are trying to divide India, so that China can take over our vulnerable broken nation and make it a Chinese colony much like USA...
â Kangana Ranaut (@KanganaTeam) February 2, 2021
Sit down you fool, we are not selling our nation like you dummies. https://t.co/OIAD5Pa61a
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



