
News Now
ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

മുംബൈ:ലഹരിക്കേസില് അറസ്റ്റിലായ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന് ജാമ്യമില്ല. ജ്യുഡീഷ്യല് കസ്റ്റഡിയില് തുടരും. മറ്റ് എട്ട് പ്രതികളെയും പതിനാല് ദിവസത്തേക്ക് ജ്യൂഡിഷ്യല് കസ്റ്റഡിയില് വിട്ടു.ആര്യന് ഖാനെ കസ്റ്റഡിയില് വേണമെന്ന എന്സിബിയുടെ ആവശ്യം കോടതി തളളി. ചോദ്യം ചെയ്യാന് ആവശ്യത്തിന് സമയം ലഭിച്ചതായും കോടതി പറഞ്ഞു. ആര്യന് ഖാന്റെ ജാമ്യാപേക്ഷയില് നാളെ രാവിലെ 11 മണിക്കു വാദം കേള്ക്കും.
അറസ്റ്റിലായവരിലൊരാള് ആര്യനു ലഹരിമരുന്നു വിതരണം ചെയ്തതെന്നു നര്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ആരോപിച്ചിരുന്നു. ആര്യനു ജാമ്യം നല്കരുതെന്നും വീണ്ടും കസ്റ്റഡിയില് വേണമെന്നുമാണ് എന്സിബി കോടതിയില് ആവശ്യപ്പെട്ടത്. 8 പ്രതികളെ ഈ മാസം 11 വരെ കസ്റ്റഡിയില് വേണമെന്ന് ആവശ്യപ്പെട്ട് എന്സിബി അപേക്ഷ നല്കി. ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എന്സിബി അറിയിച്ചു. 'അന്വേഷണം പരമപ്രധാനമാണ്. ഇതു പ്രതികള്ക്കും അന്വേഷകര്ക്കും ഒരുപോലെ പ്രയോജനം ചെയ്യും' ആര്യന്റെയും മറ്റ് 7 പേരുടെയും കസ്റ്റഡി നീട്ടിക്കൊണ്ട് കോടതി പറഞ്ഞു.
മുംബൈയില്നിന്നു ഗോവയിലേക്കു സഞ്ചരിച്ച കോര്ഡിലിയ കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ടാണ് എന്സിബിയുടെ രഹസ്യ ഓപ്പറേഷനില് പ്രതികള് അറസ്റ്റിലായത്. 13 ഗ്രാം കൊക്കെയ്ന്, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി എന്നിവ കണ്ടെടുത്തു. വസ്ത്രങ്ങള്, അടിവസ്ത്രങ്ങള്, പഴ്സ് എന്നിവയിലാണു ലഹരി ഒളിപ്പിച്ചിരുന്നതെന്ന് എന്സിബി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

