
ഫെയ്‌സ്ബുക്കില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ ഭാര്യയുടെ കുളിദൃശ്യം; യുവാവ് അറസ്റ്റില്‍
ഫോളോവേഴ്‌സിനെ കൂട്ടാനായി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു
ലഖ്‌നൗ: സമൂഹമാധ്യമത്തില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടുന്നതിനായി ഭാര്യയുടെ കുളിമുറിദൃശ്യം പങ്കുവെച്ച യുവാവ് അറസ്റ്റില്‍. ഭാര്യ കുളിക്കുന്ന ദൃശ്യം വീഡിയോ കോളിലൂടെ പകര്‍ത്തിയ യുവാവ്, പിന്നീട് ഇത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സന്ദീപ് എന്ന യുവാവാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ സന്ദീപ്, മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഒരിക്കല്‍ ഭാര്യയെ വിഡിയോ കോള്‍ ചെയ്യുമ്പോള്‍ അവര്‍ കുളിക്കുകയായിരുന്നു. വിഡിയോ കോള്‍ ഓണായിരുന്നതിനാല്‍ സന്ദീപ് കുളിമുറി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഫോണില്‍ സൂക്ഷിച്ചു.
പിന്നീട് ഫോളോവേഴ്‌സിനെ കൂട്ടാനായി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഭാര്യ വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും സന്ദീപ് തയ്യാറായില്ല. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ സന്ദീപ് വീഡിയോ നീക്കം ചെയ്യുകയും, ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ ഒട്ടേറെ ആളുകള്‍ ദൃശ്യം കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് സൂപ്രണ്ട് റണ്‍വിജയ് സിങ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
