
കാട്ടാനയെ വിടാതെ പിന്തുടര്ന്ന് ഹെഡ് ലൈറ്റ് അടിച്ച് ക്രൂരത; ഭയന്ന് മരത്തിന്റെ പിന്നില്‍ ഒളിച്ചു- വീഡിയോ
പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
കാട്ടില്‍ വന്യമൃഗങ്ങളെ ശല്യം ചെയ്യരുത് എന്നാണ് വ്യവസ്ഥ. അവയുടെ സൈ്വര്യവിഹാരത്തിന് തടസം നില്ക്കുന്ന തരത്തിലുള്ള ഒരു പെരുമാറ്റവും അരുത് എന്നാണ് വനപാലകര്‍ എപ്പോഴും നല്കുന്ന മുന്നറിയിപ്പ്. ഇതില്‍ നിന്ന് വ്യത്യസ്തമായി മൃഗങ്ങളോട് കാണിക്കുന്ന മോശം പെരുമാറ്റത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാടിനോട് ചേര്‍ന്നുള്ള റോഡില്‍ കാട്ടാനയെ ലൈറ്റടിച്ച് ഭയപ്പെടുത്തുന്ന വീഡിയോയാണ് ഉള്ളടക്കം. ലൈറ്റ് കണ്ണില്‍ അടിച്ചതിനെ തുടര്‍ന്ന് കാട്ടാന ഭയന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് വീഡിയോയയില്‍ വ്യക്തമാണ്.
കാട്ടാന പിന്തിരിഞോടി മരത്തിന്റെ മറവില്‍ ഒളിയ്ക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ അവസാനം. എന്നിട്ടും വാഹനത്തില്‍ ആനയെ വിടാതെ പിന്തുടരുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഭയന്ന് വിറച്ച് നില്ക്കുന്ന ആനയുടെ രൂപം ആരെയും വേദനിപ്പിക്കുന്നതാണ്.
Identify the animal here. What a pathetic behaviour. You go in your home & do this. Just for a tik-tok video. From Sri Lanka. Such people should be called out !! pic.twitter.com/587Y4auZhh
â Parveen Kaswan, IFS (@ParveenKaswan) February 4, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



