ദേഹത്തേയ്ക്ക് ചാടിവീണു; കൈയില്‍ കടിച്ചുകിടന്ന പുലിയെ ധീരമായി നേരിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥന്, ഒടുവില്‍- വീഡിയോ
കശ്മീരില്‍ ഗ്രാമത്തില്‍ റോന്തുചുറ്റി പരിഭ്രാന്തി പരത്തിയ പുലിയെ ധീരമായി നേരിട്ട് പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

ശ്രീനഗര്‍: കശ്മീരില്‍ ഗ്രാമത്തില്‍ റോന്തുചുറ്റി പരിഭ്രാന്തി പരത്തിയ പുലിയെ ധീരമായി നേരിട്ട് പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പുലിയുടെ മുന്നില്‍ കുടുങ്ങിയ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് വെറും കൈയോടെ പുലിയെ നേരിടേണ്ടി വന്നു. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈയില്‍ കടിച്ചുകിടന്ന പുലിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടി കൂട്ടിലാക്കിയത്.
ഗന്ദര്‍ബാല്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ഗ്രാമത്തില്‍ പുലി എത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പിടികൂടാന്‍ എത്തിയതാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പുലിയുടെ മുന്നില്‍ അകപ്പെട്ടത്. തൊട്ടടുത്ത് കിടന്ന വടി എടുത്ത് പുലിയെ നേരിടാന്‍ മുതിരുന്നതിന് മുന്‍പ് തന്നെ പുലി വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചു.
ഒട്ടും പരിഭ്രമിക്കാതെ, വെറും കൈ കൊണ്ട് നേരിടാന്‍ ഒരുങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ദേഹത്തേയ്ക്ക് ചാടി വീണ പുലി കൈയില്‍ കടിച്ചുകിടന്നു. ഈ സമയം നാട്ടുകാരും മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷയ്ക്ക് എത്തുകയായിരുന്നു. കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പുലിയെ തല്ലി അവശനാക്കി. തുടര്‍ന്ന് മയക്കി കിടത്തിയ ശേഷം പുലിയെ കൂട്ടിലാക്കുകയായിരുന്നു.
Brave man. Leopard Caught alive at Fetehpora village in Ganderbal District of Central Kashmir. Leopard was roaming in the village and had created panic.#Kashmir #ganderbal#srinagar pic.twitter.com/pUNUozm7UB
— ASIF IQBAL BHAT (@asifiqbalbhat53) April 3, 2024
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗ്രാമത്തില്‍ റോന്തുചുറ്റി നടന്ന പുലി രണ്ടു സ്ത്രീകള്‍ അടക്കം അഞ്ചുപേരെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News

ദേശീയപാതയില്‍ കാറിടിച്ച് പരിക്കേറ്റു; രക്ഷിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ കടിച്ചുകുടഞ്ഞ് പുലി- വൈറല്‍ വിഡിയോ
മാലൂരിൽ പന്നിക്കെണിയിൽ കുരുങ്ങിയ പുലി ചത്തു; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്ക്

