2022ല്‍ നടക്കുന്ന ഗോവ നിയസമഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

എഎപി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now


പനാജി: 2022ല്‍ നടക്കുന്ന ഗോവ നിയസമഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. നാല്‍പ്പത് നിയമസഭ സീറ്റുകളാണ് ഗോവയിലുള്ളത്. സംസ്ഥാനത്ത് മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്ന് മുതിര്‍ന്ന നേതാവ് മനിഷ് സിസോദിയ പറഞ്ഞു. 

ഗോവയില്‍ പ്രതിപക്ഷം ക്ഷയിച്ചപ്പോള്‍ ബിജെപിക്ക് എതിരായി നിന്നത് തന്റെ പാര്‍ട്ടിയായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. അഴിമതി രഹിത രാഷ്ട്രീയം കാണണമെങ്കില്‍ എഎപിയില്‍ അംഗമാകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

40 അംഗ നിയമസഭയില്‍ 27 സീറ്റുള്ള ബിജെപി ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ഭരണം നിലനിര്‍ത്തുന്നത്. കോണ്‍ഗ്രസ് 5,എന്‍സിപി1 സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് പ്രതിപക്ഷ നിര. ജിഎഫ്പിക്ക് മൂന്നും എംജിപിക്ക് ഒരു സീറ്റുമുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് ഗോവയില്‍ സീറ്റില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates