
ഡല്‍ഹിയില്‍ എക്സിറ്റ് പോളുകള്‍ ഫലിക്കുമോ? ആശങ്കയില്‍ എഎപി, ആത്മവിശ്വാസത്തില്‍ ബിജെപി; നാളെ വോട്ടെണ്ണല്‍
പൊലീസിസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിനിധികളുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ സിസിടിവി നിരീക്ഷണവും ഇവിഎം സ്ട്രോങ് റൂമുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ നല്കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
പൊലീസിസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിനിധികളുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ സിസിടിവി നിരീക്ഷണവും ഇവിഎം സ്ട്രോങ് റൂമുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക.
എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ബിജെപിക്ക് വിജയം പ്രഖ്യാപിച്ചതോടെ വലിയ ആശങ്കയിലാണ് ആംആദ്മി പാര്‍ട്ടി ക്യാംപ്. അരവിന്ദ് കെജരിവാള്‍ മത്സരിക്കുന്ന ന്യൂഡല്‍ഹി, മനീഷ് സിസോദിയ മത്സരിക്കുന്ന ജംഗ്പുര തുടങ്ങിയ സീറ്റുകളിലും സ്ഥിതി ഭദ്രമല്ലെന്നാണ് എഎപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എക്സിറ്റ് പോള്‍ പ്രവചനം ശരിയായാല്‍ ഇന്ത്യ സഖ്യത്തിലും പൊട്ടിത്തെറിക്കിടയാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News


ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ് ( വീഡിയോ)

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം
